ഇതിനുംപുറമെയാണ് പരമ്പരാഗത കോൺഗ്രസ് വോട്ടും ബിജെപിക്ക് അനുകൂലമായി ചോർന്നത്.

മതം, ജാതി, സ്വത്വവാദ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ സഹായിച്ചു. ഇസ്ലാം രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിംലീഗും യുഡിഎഫും ഒരു മുന്നണിയായാണ് ഈ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ കക്ഷികൾ ചില മണ്ഡലങ്ങളിൽ പ്രത്യേകമായി മത്സരിക്കാറുണ്ടെങ്കിലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ കക്ഷികളെല്ലാം ഒരു മുന്നണിപോലെയാണ് പ്രവർത്തിച്ചത്. ഈ ന്യൂനപക്ഷ വർഗീയ മുന്നണിയെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ വർഗീയത വളർത്തിയെടുക്കാൻ ബിജെപിയും ശ്രമിച്ചു. ഈ വസ്തുത മറച്ചുപിടിക്കാനാണ് മതനിരാസമാണ് സിപിഐ എമ്മിന്റെ മുഖമുദ്രയെന്ന പ്രസ്താവനയുമായി പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങൾ രംഗത്തുവന്നത്. മതനിരോധനത്തെ ഒരുകാലത്തും പിന്തുണയ്‌ക്കാത്ത പാർടിയാണ് സിപിഐ എം. ഏതു മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ജനങ്ങൾക്ക് ഉറപ്പുവരുത്തണമെന്നാണ് സിപിഐ എമ്മിന്റെ പാർടി പരിപാടി പറയുന്നത്.

അതോടൊപ്പം ക്രിസ്ത്യൻ,- മുസ്ലിം സ്പർധ വളർത്തി ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് നേടാനും ബിജെപി ശ്രമിച്ചു. ഒരേസമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും വളർത്തി വോട്ട് നേടുകയെന്ന അത്യന്തം അപകടകരമായ നീക്കമാണ് ബിജെപി നടത്തിയത്. മണിപ്പുരിനെ കുരുതിക്കളമാക്കിയത് ഇതേ ബിജെപിയാണെന്ന് മറന്നുപോകരുത് എന്നുമാത്രമേ ബിജെപിയുടെ കെണിയിൽ വീഴുന്നവരോട് പറയാനുള്ളൂ. ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവർത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിലുള്ളതാണ്. "പലമതസാരവുമേകം’ എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന് ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണമെന്നാണ് പറയാനുള്ളത്.

ഇനി മറ്റൊരു കാര്യംകൂടി വ്യക്തമാക്കാം. തെരഞ്ഞെടുപ്പുകാലത്ത് ഏതാനും വോട്ട് നേടാനുള്ള നയത്തിന്റെ ഭാഗമായല്ല ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്താനുള്ള സമരത്തിന്റെ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ. അതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെയും ഏക സിവിൽ കോഡിനെയും സിപിഐ എം എതിർക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമോ, ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ എന്നുനോക്കിയുള്ള അവസരവാദ സമീപനത്തിന്റെ ഭാഗമല്ല അത്. ഇന്ത്യൻ റിപ്പബ്ലിക്കും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐ എം കാണുന്നത്. ഈ നിലപാട് ആരെങ്കിലും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്താൻ സിപിഐ എം ശ്രമിക്കും. ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകും. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരിക എന്നതാണ് സിപിഐ എമ്മിന്റെ തീരുമാനം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
എട്ടുവർഷത്തിനിടെ പിഎസ്‌സി വഴി കേരള പൊലീസിൽ നിയമനം ലഭിച്ചത്‌ 20,014 പേർക്ക്‌. 2016 മെയ്‌ മുതൽ ഈ മാസം 15 വരെയുള്ള കണക്കാണിത്. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയശേഷം പൊലീസിൽ 3,61,299 പേർക്ക്‌ നിയമന ശുപാർശ നൽകി. എൽഡിഎഫ്‌ അധികാരത്തിലെത്തിയ 2016 മെയ്‌ മുതൽ ഡിസംബർ വരെ 1,143 പേർക്കാണ്‌ നിയമനം നൽകിയത്‌. സിവിൽ പൊലീസ്‌ ഓഫീസർ, സബ്‌ ഇൻസ്‌പെക്ടർ ഉൾപ്പെടെയാണിത്‌. 2017ൽ 4,736, 2018ൽ 1,313, 2019ൽ 295, 2020ൽ 4,985, 2021ൽ 1,735, 2022ൽ 404, 2023ൽ 4,450 എന്നിങ്ങനെയാണ്‌ പൊലീസിൽ നിയമനം ലഭിച്ചവരുടെ എണ്ണം. ഈ വർഷം ജൂൺ 15വരെ 953പേരെ നിയമിച്ചു. 2016 മെയ്‌ മുതൽ ഈ വർഷം ഏപ്രിൽവരെ 3.61 ലക്ഷം പേർക്കാണ്‌ പിഎസ്‌സി നിയമന ശുപാർശ നൽകിയത്‌.
ജൂൺ 27 അന്താരാഷ്ട്ര എം എസ് എം ഇ ദിനമായി ആചരിക്കുകയാണ്. കേരള സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുന്ന വിധത്തിൽ എം എസ് എം ഇ മേഖല വളർച്ച കൈവരിച്ച ഘട്ടത്തിലാണ് ഈ വർഷത്തെ എം എസ് എം ഇ ദിനം ആചരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ മേഖലയിൽ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകൾ നമ്മുടെ കേരളത്തിൽ ആരംഭിച്ചുവെന്നത് ചരിത്രമുന്നേറ്റമാണ്. പ്രതിവർഷം 10,000 എം എസ് എം ഇകൾ ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റം നമ്മൾ സാധ്യമാക്കിയിരിക്കുന്നത്. 80,000 വനിതകൾക്ക് എം എസ് എം ഇ സംരംഭക ലോകത്തേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസം നൽകാനും ഈ സർക്കാരിന് സാധിച്ചു.

കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 16,922 കോടി രൂപയുടെ നിക്ഷേപമാണ് എം എസ് എം ഇ സംരംഭങ്ങളിലൂടെ എത്തിച്ചേർന്നത്. എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നുള്ള പദ്ധതിയായിരുന്നു എന്നതും എം എസ് എം ഇ ദിനത്തിൽ നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കേരളത്തിൻ്റെ എം എസ് എം ഇ മേഖലയിലെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കി രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഈ പാതയിൽ ഇനിയും നമുക്ക് മുന്നേറാം. ഒപ്പം അടുത്ത എം എസ് എം ഇ ദിനത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി എം എസ് എം ഇ സംരംഭങ്ങളുടെ സ്കെയിൽ അപ്പ് മുന്നേറ്റങ്ങൾ പങ്കുവെക്കാമെന്ന പ്രതീക്ഷയും ഈ വർഷം ഞാൻ പങ്കുവെക്കുന്നു.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി
സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മുസ്ലിങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.

ഛത്തീസ്ഗഡ് തലസ്ഥാനം റായ്പൂരിൽ കാളകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് മുസ്ലിങ്ങളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി ‘ഗോ സംരക്ഷകർ’ എന്ന് അവകാശപ്പെടുന്നവർ കൊലപ്പെടുത്തി. അലിഗഢിൽ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു.

മധ്യപ്രദേശിലെ മണ്ഡലയിൽ ഫ്രിഡ്ജുകളിൽ നിന്ന് "ബീഫ്" കണ്ടെടുത്തുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് 11 മുസ്ലിം കുടുംബങ്ങളുടെ വീടുകൾ തകർത്തു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലഖ്‌നൗവിലെ അക്ബർനഗറിൽ നദീമുഖത്തിന്റെ നിർമ്മാണത്തിനായി ആയിരത്തിലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു.

ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ പാർപ്പിട പദ്ധതിക്ക് കീഴിൽ കുറഞ്ഞ വരുമാനമുള്ളവർക്കായുള്ള ഭവന സമുച്ചയത്തിൽ മുസ്ലിം സ്ത്രീക്ക് ഫ്ലാറ്റ് അനുവദിച്ചതിനെതിരെ ഹിന്ദു സമുദായത്തിൽപ്പെട്ട ആളുകൾ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.

ഹിമാചൽ പ്രദേശിലെ നഹാനിൽ ഈദ്-അൽ-അദ്ഹയ്ക്കിടെ പശുവിനെ ബലിയർപ്പിച്ചുവെന്നാരോപിച്ച് ഒരു മുസ്ലിം കച്ചവടക്കാരന്റെ കട കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലിം കട ഉടമകളും പലായനം ചെയ്യാൻ നിർബന്ധിതരായി.

ഡൽഹിയിലെ സംഗം വിഹാറിലെ ഒരു ആരാധനാലയത്തിന് സമീപം പശുവിൻ്റെ ജഡം കണ്ടെടുത്തതിനെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾക്ക് പിന്നാലെ പ്രദേശവാസികൾ പലായനം ചെയ്തതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ബിജെപിയും ഹിന്ദുത്വ വർഗീയ ശക്തികളും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന വസ്തുതയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന വർഗീയ ആക്രമണങ്ങൾ തെളിയിക്കുന്നത്.

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെയും മറ്റ് വർഗീയ സംഘടനകളുടെയും നീക്കങ്ങൾക്കെതിരെ എല്ലാ പാർട്ടി യൂണിറ്റുകളും ജാഗ്രത പുലർത്തണം. സാമൂഹ്യാന്തരീക്ഷം തകർക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ഇത്തരം ഹീനമായ ശ്രമങ്ങൾക്കെതിരെ രാജ്യത്തുടനീളമുള്ള പാർടി യൂണിറ്റുകൾ ഉടൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം.
കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ തുടക്കമിട്ടു. യാത്രക്കപ്പൽ തുടങ്ങുന്നതിനായി രണ്ട്‌ ഏജൻസികളെ തെരഞ്ഞെടുത്തിട്ടുണ്ട്‌. കേരളത്തിലെയും മറ്റ്‌ സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പൽ ഒരുക്കും. 12 കോടിയാണ്‌ ആദ്യഘട്ടത്തിൽ ഇതിനായി വിനിയോഗിക്കുക.

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ അവിടെയും ടൂറിസം, കയറ്റുമതി ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണമേഖല സജീവമാകും. ജൂൺ, ജൂലൈ മാസങ്ങളിൽ ട്രയൽ നടത്തും. എത്രയുംവേഗം തുറമുഖം കമീഷൻ ചെയ്യാനുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്. 32 ക്രെയിനുകൾ ചൈനയിൽനിന്ന്‌ എത്തിച്ചു. കണ്ടെയ്‌നർ ബർത്ത്, പുലിമുട്ടുകൾ എന്നിവ പൂർത്തിയായി. ബൈപാസും റോഡും അവസാനഘട്ടത്തിലാണ്.

സ. വി എൻ വാസവൻ
തുറമുഖ വകുപ്പ് മന്ത്രി
കെ - സ്‌മാർട്ട്‌ ആപ്‌ വഴി ലൈസൻസ്‌ നേടിയത്‌ 1,31,907 സ്ഥാപനങ്ങൾ. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ്‌ പുതുക്കി. 12,079 പേർ പുതിയ ലൈസൻസ്‌ എടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ്‌ ആദ്യഘട്ടം കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ സ്ഥാപനങ്ങളുടെ ലൈസൻസ്‌, വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്‌ കെ - സ്‌മാർട്ട്‌ സോഫ്‌റ്റ്‌വെയർ വഴിയാക്കിയത്‌.

ഫീസടക്കുമ്പോൾതന്നെ ലൈസൻസ് ലഭിക്കും. 30 വരെയാണ്‌ ലൈസൻസ്‌ പുതുക്കാനുള്ള കാലാവധി. പിന്നീടുള്ള അപേക്ഷകൾക്ക്‌ പിഴയും ലേറ്റ് ഫീസും ഈടാക്കും. ലൈസൻസ്‌ പുതുക്കുമ്പോൾ ഹരിതകർമ സേനകൾക്കുള്ള ഫീസ്‌, തൊഴിൽ കെട്ടിട നികുതികൾ കുടിശ്ശികയാകരുത്‌. സംരംഭമനുസരിച്ച് സമർപ്പിക്കേണ്ട രേഖകളിൽ മാറ്റമുണ്ടാകും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ആവശ്യമായ സംരംഭങ്ങൾ ബോർഡ് അനുവദിക്കുന്ന സർട്ടിഫിക്കറ്റ്‌, ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ ഹെൽത്ത്‌ കാർഡ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം.
അവയവമാറ്റ രംഗത്തെ കൊടിയ ചൂഷണത്തിന് തടയിടാനായി നമ്മുടെ പൊതുജനാരോഗ്യ രംഗത്ത് ഒരു അവയവമാറ്റ ആശുപത്രിയെന്ന ജനകീയ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഈ ആശുപത്രി സ്ഥാപിക്കുക. ഹൈറ്റ്സാണ് നിര്‍വ്വഹണ ഏജന്‍സി. ഇവര്‍ സമര്‍പ്പിച്ച 558.68 കോടി രൂപയുടെ പദ്ധതി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിന് ഇന്നലെ സർക്കാർ ഭരണാനുമതി നല്‍കി. അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന മുൻകൈയാണിത്.
അവയവമാറ്റ ശസ്ത്രക്രിയകൾ ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുണ്ട്. അവയവങ്ങളുടെ മാറ്റിവെക്കലിനും പരിചരണത്തിനും നൂതന സാങ്കേതികവിദ്യ അത്യന്താപേക്ഷിതമായതിനാൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നു. പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും ഇത്തരം ചികിത്സ ലഭ്യമാക്കാനാവാതെ ഉഴലുന്ന ധാരാളം പേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.
രോഗികളെയും അവരുടെ ബന്ധുക്കളെയും ചൂഷണം ചെയ്യുന്ന ലാഭക്കൊതി പൂണ്ട ആരോഗ്യ സംസ്കാരമാണ് ഇന്ന് ലോകത്തെ മുന്നോട്ടുനയിക്കുന്നത്. നമ്മുടെ സമൂഹത്തിൽ മേൽക്കോയ്മയുള്ള ഈ രീതിക്കെതിരെ ഒരു ജനകീയ ബദൽ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ബദലിനുള്ള സാധ്യതകൾ തുറന്നിടുന്നു. ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ മുന്നേറ്റത്തെ കൂടുതൽ കരുത്തോടെ നയിക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽഡിഎഫ് സർക്കാർ. ഈ പരിശ്രമങ്ങളുടെ വലിയ ദൃഷ്ടാന്തമാണ് കോഴിക്കോട് നിലവിൽ വരാൻ പോകുന്ന സർക്കാർ അവയവമാറ്റ ആശുപത്രി.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
രാജ്യത്ത് സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം പ്രവർത്തിക്കുന്നത്. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യമനുസരിച്ച് പ്രയോഗിച്ച് അത് പ്രാവർത്തികമാക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. അതിനായി വർഗസമര സിദ്ധാന്തമനുസരിച്ച് പ്രവർത്തനങ്ങൾ രൂപപ്പെടുത്തി മുന്നോട്ടുപോകുകയും ചെയ്യുന്നു.

ഇന്ത്യൻ സാഹചര്യത്തിൽ വർഗസമരമെന്നത് സാമ്പത്തികവും സാമൂഹ്യവുമായ സമത്വത്തിനുവേണ്ടിയുള്ള സമരമാണ്. അതുകൊണ്ടുതന്നെ സാമ്പത്തികമായ സമത്വത്തിനുവേണ്ടിയുള്ള സമരവും സാമൂഹ്യമായ തുല്യതയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പാർടി മുന്നോട്ടുവയ്‌ക്കുന്നു. ആഗോളവൽക്കരണ നയങ്ങളെ എതിർക്കുന്നതും സാമൂഹ്യ അവശതയ്ക്കെതിരായി വിവിധ രൂപത്തിലുള്ള സമരങ്ങൾ രാജ്യത്ത് വികസിപ്പിക്കുന്നതും അതിന്റെ ഭാഗമായാണ്.

കോർപറേറ്റ്–ഹിന്ദുത്വ അജൻഡയുമായി സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് വർത്തമാനകാലത്ത് ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ അസമത്വം വർധിപ്പിക്കുന്ന നയങ്ങൾക്കെതിരെയും സാമൂഹ്യതുല്യതയില്ലാതാക്കുന്ന, പൗരാവകാശം തകർക്കുന്ന നയങ്ങൾക്കെതിരെയും പാർടി പൊരുതുന്നു. വർഗസമര കാഴ്ചപ്പാടിന്റെ ഭാഗമായിത്തന്നെയാണ് സാമൂഹ്യപ്രശ്നങ്ങളിലും പാർടി ഇടപെടുന്നത്. മതനിരപേക്ഷത ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് അത്‌ സംരക്ഷിക്കുന്നതിന് പ്രവർത്തിക്കുകയെന്നത് ഏറെ പ്രധാനമാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ പ്രശ്നങ്ങളെന്ന നിലയിൽ ന്യൂനപക്ഷ സംരക്ഷണത്തെയും പാർടി കാണുന്നത്.

അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന സിപിഐ എമ്മിന്റെ സമീപനം മുസ്ലിം ജനവിഭാഗങ്ങളിലെയടക്കം പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. അതിലൂടെ എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ വർഗപരമായ ഐക്യനിര കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അങ്ങനെ വർഗീയതയ്ക്കെതിരായുള്ള സമരഐക്യംകൂടിയായി ഇതിനെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അതിനാൽത്തന്നെ പാവപ്പെട്ടവരുടെ സംരക്ഷണമെന്ന പാർടി സമീപനം ന്യൂനപക്ഷവിഭാഗം ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിന്റെ ഭാഗമാണ്. അതിദാരിദ്ര്യം പരിഹരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് എല്ലാ വിഭാഗങ്ങളിലെയും അതിദരിദ്രരെ സഹായിക്കുന്നതാണല്ലോ.

കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടിയാണ് മുസ്ലിംലീഗ്. മുസ്ലിം സംഘടനകളെയാകെ തങ്ങളുടെ കൊടിക്കീഴിൽ കൊണ്ടുവന്ന്‌ തെരഞ്ഞെടുപ്പ് വിജയം നേടുകയെന്നതായിരുന്നു അവരുടെ സമീപനം. 2001ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മതന്യൂനപക്ഷ പ്രശ്നങ്ങളെപ്പറ്റിയെന്ന രേഖ അക്കാലത്തെ മുസ്ലിംലീഗിന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ‘‘സമുദായത്തിന്റെ പേരുപറയുകയും എന്നാൽ അതുപയോഗിച്ച് സമ്പന്നവിഭാഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുകയുമാണ് മുസ്ലിംലീഗ് നേതൃത്വം ചെയ്യുന്നത്. സമ്പന്നവിഭാഗത്തിന് അധികാരമാണ് പ്രധാനം എന്നതുകൊണ്ടുതന്നെ അധികാരത്തിൽ പിടിച്ചുനിൽക്കാൻ ബിജെപിയുമായി ഉൾപ്പെടെ നീക്കുപോക്കുകൾ ഉണ്ടാക്കാൻ ഇവർ തയ്യാറാകുകയാണ്. ഇവരുടെ ഈ സ്വഭാവങ്ങളെ തുറന്നുകാണിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവർക്ക് എതിരാണെന്നും ന്യൂനപക്ഷ ധ്വംസകരുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുന്ന നിലപാടാണ് ഇവരുടേതെന്നും തുറന്നുകാണിക്കണം. എന്നാൽ, ഇന്ന് മുസ്ലിംലീഗിന് മുഴുവൻ ഇസ്ലാമിക സംഘടനകളെയും തങ്ങളുടെ കൂടെ അണിനിരത്താൻ കഴിയുന്നുണ്ട്''.

മുസ്ലിംലീഗിലെ സമ്പന്ന വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി മുസ്ലിം സംഘടനകളെ യോജിപ്പിച്ച് നിർത്തുന്ന നയമായിരുന്നു ലീഗിന്റേത് എന്നർഥം. ബാബ്‌റി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകർക്കുന്ന നയങ്ങൾ രാജ്യത്തുയർന്നപ്പോൾ അക്കാര്യത്തിൽ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ മുസ്ലിംലീഗിന് കഴിയാതെ വന്നതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിനകത്തുതന്നെ ഉയർന്നു. ഐഎൻഎൽ രൂപീകരണത്തിലേക്ക് എത്തിയത് ഈ രാഷ്ട്രീയ സാഹചര്യമാണ്.
മുസ്ലിം ജനസാമാന്യത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിത്തന്നെ സിപിഐ എം ഇടപെട്ടു. ഇസ്ലാം മതവിശ്വാസിയായി ജീവിക്കാൻ മതനിരപേക്ഷ രാഷ്ട്രമാണ് വേണ്ടതെന്ന നിലപാട് സ്വീകരിക്കുന്ന മുസ്ലിം സംഘടനകളോടും അവരുടെ നേതാക്കന്മാരോടും സജീവമായ ബന്ധം പുലർത്തുന്ന നയം സിപിഐ എം സ്വീകരിച്ചു. ബിജെപി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തിനെതിരെ മതനിരപേക്ഷതയിൽനിന്നുകൊണ്ടുള്ള സമരങ്ങളിൽ ഐക്യപ്പെട്ട് നിൽക്കുന്ന നിലപാടും പാർടി സ്വീകരിച്ചു.

ലീഗിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന നയങ്ങൾ ഉൾക്കൊള്ളാൻ മുസ്ലിം സംഘടനകളിൽ പലതും തയ്യാറായില്ല. അത് മുസ്ലിംലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകൾക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാർടികളുമായി ഇത്തരം സംഘടനകൾ ഇടപെടുന്ന നിലയുണ്ടായി. എന്നാൽ, ഈ സമീപനം അംഗീകരിക്കാൻ കഴിയാത്ത മുസ്ലിംലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പലവിധത്തിൽ ഇടപെട്ടു.
മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സർക്കാരുമായും സഹകരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനമിതായിരുന്നു.

മുസ്ലിമായി ജീവിക്കണമെങ്കിൽ മതനിരപേക്ഷമായ സമൂഹമുണ്ടായാൽ മതിയെന്ന നിലപാടാണ് പൊതുവിൽ മുസ്ലിം മത സംഘടനകൾക്കുള്ളത്. കേരളത്തിലെ മുസ്ലിം സംഘടനകളിൽ പ്രബലമായ സുന്നി സംഘടനകൾ ഇതിനുദാഹരണമാണ്. ഇത്തരം സംഘടനകളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നയമാണ് സിപിഐ എമ്മിനുള്ളത്. മതവിശ്വാസികളുമായി ഐക്യവും വർഗീയതയ്‌ക്കെതിരെ സമരവും എന്നതാണ് സിപിഐ എമ്മിന്റെ സമീപനം. ഈ നയം കൂടുതൽ ശക്തമായി സിപിഐ എം നടപ്പാക്കാൻ തുടങ്ങിയതോടെ മുസ്ലിംലീഗ് ഇതിനെതിരെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി.

മുസ്ലിംരാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായും തീവ്ര നിലപാടെടുക്കുന്ന മുസ്ലിം സംഘടനകളുമായും രഹസ്യമായും പിന്നീട് പരസ്യമായും അവർ ബന്ധം സ്ഥാപിച്ചു. അവരുടെ സംഘടനാ സംവിധാനത്തെ ഇടതുപക്ഷത്തിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും പ്രചാരണത്തിനും ലീഗ്‌ ഉപയോഗിച്ചു. അവരുടെ മുദ്രാവാക്യങ്ങൾ പലതും സ്വീകരിക്കുന്ന നിലയും അവർ മുന്നോട്ടുവച്ചു . മുസ്ലിംമത സംഘടനകളുടെ നിലപാടുകൾ സൃഷ്ടിക്കുന്ന തിരിച്ചടി മറികടക്കാൻ മതരാഷ്ട്രവാദികളുമായുള്ള ചങ്ങാത്തമെന്നതാണ് ലീഗ് സ്വീകരിക്കുന്ന സമീപനം.

ഇപ്പോൾ ലീഗ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള മതരാഷ്ട്രവാദികൾ മുന്നോട്ടുവയ്‌ക്കുന്ന വിധത്തിലുള്ളതാണ്. സിപിഐ എം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്ലിംലീഗ് പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ മൂശയിൽനിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജൻഡകൾ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളിൽനിന്ന് ഉയർന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്ലിംലീഗ് പ്രവർത്തിക്കുമ്പോൾ ആ സമൂഹത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം മുസ്ലിംലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ അജൻഡയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാൻ സംഘപരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും.

രാജ്യത്ത് ബിജെപി ഉയർത്തിയ തീവ്ര വർഗീയനിലപാടുകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ആ അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് മുസ്ലിം ജനവിഭാഗത്തിനിടയിൽ തീവ്രവാദ രാഷ്ട്രീയവും മതരാഷ്ട്രവാദവുമെല്ലാം വേരുറപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട ശേഷമാണ് മതരാഷ്ട്രവാദത്തിന്റെയും തീവ്രവർഗീയതയുടെയും ആശയങ്ങളുടെ പ്രചാരണം പൊതുവിൽ ശക്തിപ്രാപിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളിൽ മതരാഷ്ട്രവാദികൾ രൂപപ്പെടുത്തുന്ന തെറ്റായ ചിന്താഗതികളെ ചൂണ്ടിക്കാണിച്ചാണ് കേരളംപോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ വളരാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയം ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമാണ് ഒരുക്കുക.

ബിജെപിയുടെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കണമെങ്കിൽ എല്ലാ വിഭാഗങ്ങളിലും മതനിരപേക്ഷ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ കഴിയണം. ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഇത്തരമൊരു സാഹചര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മതരാഷ്ട്രവാദികളെയും തീവ്രവർഗീയക്കാരെയും മാറ്റിനിർത്തുകയെന്ന സമീപനം ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചത്.

മുസ്ലിംലീഗ് ഇപ്പോൾ ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയർന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുർബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജൻഡ പ്രചരിപ്പിക്കലുമാണ്. കമ്യൂണിസ്റ്റുകാർ മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങൾക്കെതിരെ മതനിരപേക്ഷവാദികൾ രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

സ. പുത്തലത്ത് ദിനേശൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
സപ്ലൈകോ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവും ഓഫറും. ആഗസ്റ്റ് 13 വരെയാണ് സാധനങ്ങൾക്ക് വിലക്കുറവ്. 300 രൂപ വിലയുള്ള ഒരു കിലോ ശബരി ഹോട്ടൽ ബ്ലെൻഡ് ടീ 270 രൂപയ്ക്ക് ലഭിക്കും. ഒപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64നും 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 48നും 79 രൂപ വിലയുള്ള ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും ലഭിക്കും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്ക് 25 ശതമാനംവരെ വിലക്കുറവുണ്ട്. 500 ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും. ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ, നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ്, തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്‌മിൻസിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിർവാദ് ആട്ട, സൺ ഫീസ്റ്റ് ന്യൂഡിൽസ്, മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറും ലഭ്യമാണ്‌.

ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയിലിൽ പകൽ രണ്ടുമുതൽ മൂന്നുവരെ സാധനങ്ങൾ വാങ്ങുന്നവർക്ക്‌ 10 ശതമാനം അധിക വില കുറവുമുണ്ട്‌. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ്‌ ഓഫർ.
2024/06/29 01:06:39
Back to Top
HTML Embed Code: